കുന്നംകുളം ഏരിയ തല സംയോജിത കൃഷി ആരംഭിച്ചു

സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുന്നംകുളം ഏരിയ തല സംയോജിത കൃഷി ആരംഭിച്ചു.പെരുമ്പിലാവില്‍ 1ഏക്കര്‍ സ്ഥലത്ത് അഞ്ചുതരം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. കൃഷിയിറക്കലിന്റെ ഉദ്ഘാടനം സംയോജിത കൃഷി ജില്ലാ കോഡിനേറ്ററും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം ബാലാജി നിര്‍വഹിച്ചു.ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഉഷ പ്രഭു കുമാര്‍, കര്‍ഷകസംഘം ഏരിയ സെക്രട്ടറി കെ ബി ജയന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം പി സജീപ്, ബിന്ദു ധര്‍മ്മന്‍, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ എം എന്‍ മുരളീധരന്‍, എം വി പ്രശാന്ത്, പത്മം വേണുഗോപാല്‍, ലോക്കല്‍ സെക്രട്ടറി കെ ഇ സുധീര്‍ എന്നിവര്‍ സംസാരിച്ചു.ജൂണ്‍ 27 മുതല്‍ ഏരിയയിലെ 1500 വീടുകള്‍ ഉള്‍ക്കൊള്ളുന്ന 30 ക്ലസ്റ്ററുകളിലായി പച്ചക്കറികൃഷിയും , ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംയോജിത കൃഷിയും ആരംഭിക്കും.

 

ADVERTISEMENT