24.2 C
Kunnamkulam
Sunday, August 16, 2026
Home Bureaus Punnayurkulam വായനാവാരാഘോഷ സമാപനവും,ക്ലാസ്റൂം ലൈബ്രറി ഉദ്ഘാടനവും നടന്നു

വായനാവാരാഘോഷ സമാപനവും,ക്ലാസ്റൂം ലൈബ്രറി ഉദ്ഘാടനവും നടന്നു

53

വടക്കേകാട് ഐ.സി.എ. ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാവാരാഘോഷങ്ങളുടെ സമാപനവും,ക്ലാസ്റൂം ലൈബ്രറി ഉദ്ഘാടനവും നടന്നു.”ടേണിംഗ് ദ ഫൈനല്‍ പേജ്”എന്ന പേരില്‍ ആസാദ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത കവി, ചെറുകഥാകൃത്ത്, അധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ എം വി ഫേബിയാസ് മുഖ്യാതിഥിയായി പങ്കെടുത്തു. അക്കാദമിക് കണ്‍വീനര്‍ ഡോക്ടര്‍ എം. കെ സിദിഖ് നേതൃത്വം വഹിച്ച ചടങ്ങിന് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് യൂനസ് എം.കെ ആശംസകള്‍ നേര്‍ന്നു. അധ്യാപകരായ ബീന, ദിനിത എന്നിവര്‍ സംസാരിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.വിവിധ മത്സരങ്ങളില്‍ വിജയിച്ചവരെ ഉപഹാരം നല്‍കി അനുമോദിച്ചു.

 

ADVERTISEMENT
error: Content is protected !!