25.5 C
Kunnamkulam
Saturday, August 15, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭാതല വായന വാരാചരണ മത്സരങ്ങള്‍ സംഘടിപ്പിച്ചു

കുന്നംകുളം നഗരസഭാതല വായന വാരാചരണ മത്സരങ്ങള്‍ സംഘടിപ്പിച്ചു

30

വായന വാരത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭയും ഏകലവ്യ സ്മാരക ലൈബ്രറിയും സംയുക്തമായി നഗരസഭാതല വായന വാരാചരണ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭ പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. നഗരസഭ പരിധിയിലുള്ള എല്‍.പി., യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ആവേശകരമായ ക്വിസ് മത്സരമാണ് അരങ്ങേറിയത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പ്രശസ്തമായ പുസ്തകങ്ങളെ ആസ്പദമാക്കി വായനാനുഭവം എഴുതലും പങ്കുവെക്കലും മത്സരവും നടന്നു.കെ.ആര്‍. മീരയുടെ ‘ഖബര്‍’ (നോവല്‍), ബാബു എബ്രഹാമിന്റെ ‘കമ്പളിക്കണ്ടത്തെ കല്‍ഭരണികള്‍’ (ആത്മകഥ), കെ. ഉഷയുടെ ‘ഡാര്‍വിന്‍ പറഞ്ഞതും ഡാര്‍വിന്‍ പറയാതിരുന്നതും’ (ശാസ്ത്രം), പി.പി. രാമചന്ദ്രന്റെ ‘പേക്രോം ‘ (കവിതാ സമാഹാരം) എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു വായനാനുഭവം പങ്കുവെക്കല്‍ മത്സരം സംഘടിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!