ഇന്ന് ലോക ലഹരിവിരുദ്ധദിനം ; ‘ഓപ്പറേഷൻ തൂഫാൻ’ വലിയ വിജയമെന്ന് മന്ത്രി

ജൂൺ രണ്ടിന് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ വളരെ വലിയ വിജയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലോക ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ സ്റ്റുഡന്റ് കേഡറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ പരിപാടികൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലും രാഷ്ട്രീയ മേഖലയിലും ഓപ്പറേഷൻ തൂഫാൻ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിലും കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ‘സിനിമാക്കാരാണെങ്കിലും രാഷ്ട്രീയക്കാരാണെങ്കിലും എല്ലാവർക്കും ഒരേ നിയമമാണ്. കാരവാനുകൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ എന്നിവിടങ്ങളിലെല്ലാം പരിശോധനയുണ്ടാവും. ഇത് അവസാനിപ്പിക്കണം എന്നാണ് അവരോടെല്ലാം പറയാനുള്ളത്.’ മന്ത്രി വ്യക്തമാക്കി.

ADVERTISEMENT