നിര്‍മല മാതാ കോണ്‍വെന്റ് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എയ്യാല്‍ നിര്‍മല മാതാ കോണ്‍വെന്റ് സ്‌കൂളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. തൃശൂര്‍ സിറ്റി ഡിസ്ട്രിക്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.എ.ജിജി മുഖ്യാതിഥിയായി. ലഹരിയുടെ അപകടങ്ങളെക്കുറിച്ചും യുവതലമുറ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ സന്ദേശം നല്‍കി. അക്കാദമിക് കൗണ്‍സിലര്‍ നീന, പി.ടി.എ. പ്രസിഡന്റ് കെ.എ.ബെന്‍സ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ജീജ ഷോബി വിവിധ മത്സരങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. ലഹരി വിരുദ്ധ റാലി, മൈം, ഫ്‌ലാഷ് മോബ്, മുദ്രാവാക്യ രചനാ മത്സരം, പ്ലക്കാര്‍ഡ് നിര്‍മ്മാണം, പ്രസംഗ മത്സരം, പ്രതിജ്ഞാ എന്നിവ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിയോ തെരേസ്, സിസ്റ്റര്‍ ലിനെറ്റ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT