23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery ലഹരി വിരുദ്ധ ദിനം ആചരിച്ച് വാക മാലതി യു.പി സ്‌കൂള്‍

ലഹരി വിരുദ്ധ ദിനം ആചരിച്ച് വാക മാലതി യു.പി സ്‌കൂള്‍

103

വാക മാലതി യു.പി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക വി.വി സ്മിത ലഹരിയുടെ ദൂഷ്യവശങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ആധുനിക സമൂഹത്തെ കാര്‍ന്ന് തിന്നുന്ന മഹാവിപത്തായ ലഹരിയെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും അണിചേരണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സ്‌കൂള്‍ ലീഡര്‍ എ.വി.ശ്രീയ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികള്‍ അവതരിപ്പിച്ച
ഫ്‌ലാഷ് മോബും ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറി. വിദ്യാര്‍ഥികള്‍ അണിനിരന്ന ലഹരിവിരുദ്ധ റാലിയും പ്രസംഗം, പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അധ്യാപകരായ അനിത, മെസ്മിന്‍ എന്നിവര്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!