27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur കായിക പ്രേമികള്‍ക്ക് ആവേശമായി ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം

കായിക പ്രേമികള്‍ക്ക് ആവേശമായി ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം

46

ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും ഓപ്പറേഷന്‍ തൂഫാന്റേയും ഭാഗമായി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം കായിക പ്രേമികള്‍ക്ക് ആവേശമായി. ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടന്ന മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്‌കൂള്‍ ടീം തന്നെ വിജയികളായി. ലാലിഗ തൊഴിയൂര്‍ റണ്ണറപ്പായി. ടെമ്പിള്‍ പോലീസ് ടീം മൂന്നാം സ്ഥാനം നേടി. ഗുരുവായൂര്‍ എ.സി.പി. – വി.സുരേഷ് മത്സരം ഉദ്ഘാടനം ചെയ്തു. ടെമ്പിള്‍ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂര്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ മത്സരത്തില്‍ പങ്കെടുത്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എന്‍. മുരളി, എം.എ. ആസിഫ്, ബാലന്‍ വാറണാട്ട്, മാധ്യമപ്രവര്‍ത്തകരായ ആര്‍. ജയകുമാര്‍, കെ.വി. സുബൈര്‍, കെ.എസ്. പാര്‍വ്വതി തുടങ്ങിയവര്‍ വിവിധ ടീമുകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങി.

 

ADVERTISEMENT
error: Content is protected !!