28.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Kunnamkulam കുന്നംകുളം ലയണ്‍സ് ക്ലബ്ബ് സ്‌നേഹാദരം ഒരുക്കി

കുന്നംകുളം ലയണ്‍സ് ക്ലബ്ബ് സ്‌നേഹാദരം ഒരുക്കി

54

കുന്നംകുളം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌നേഹാദരം ഒരുക്കി. നഗരസഭ ചെയര്‍പേഴ്‌സന്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍പേഴ്സണ്‍ പിജി.ജയപ്രകാശ്, വാര്‍ഡ് മെമ്പര്‍ ബീന ബാബു എന്നിവരെ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് സൗജന്യമായി വീട് പണിതുകൊടുത്ത ബിനുവിന് ഇലക്ട്രിക് വീല്‍ചെയര്‍ കൂടി നല്‍കി. എസ്എസ്എല്‍സി, പ്ലസ്ടു വിജയിച്ച നിര്‍ധനരായ 17 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും മൊമന്റോയും വിതരണം ചെയ്തു. രണ്ടു വനിതകള്‍ക്ക് സ്വയം തൊഴില്‍ തേടുന്നതിന്റെ ഭാഗമായി തയ്യല്‍ മെഷീനുകളും നല്‍കി. ഡിസ്ട്രിക്ട്’ ഗവര്‍ണര്‍ ടി.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാസ്റ്റ് ഡിസ്ട്രിക്ട്’ ഗവര്‍ണര്‍ ജോസഫ് ജോണ്‍, റീജിയണ്‍ ചെയര്‍പേഴ്സണ്‍ ഗില്‍ബര്‍ട്ട് എസ്.പാറമേല്‍, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജ്യോതിസ് സുരേന്ദ്രന്‍, പ്രസിഡണ്ട് സുജിക്സ് കെ അലക്സ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!