26.4 C
Kunnamkulam
Friday, August 14, 2026
Home Bureaus Guruvayur എല്‍.എഫ്.സി. യു.പി. സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ നടന്നു

എല്‍.എഫ്.സി. യു.പി. സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ നടന്നു

42

മമ്മിയൂര്‍ എല്‍.എഫ്.സി. യു.പി. സ്‌കൂളില്‍ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ജൂണ്‍ 25-ന് നടന്ന സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിമി മരിയ ലഹരിവിരുദ്ധ സന്ദേശം നല്‍കി. വിദ്യാര്‍ത്ഥി പ്രതിനിധി മാസ്റ്റര്‍ മുഹമ്മദ് സയാന്‍ ബോധവത്കരണ പ്രസംഗം നടത്തി.
ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ അസംബ്ലിയില്‍ അണിനിരന്നു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇസ്‌ന ഫിജോ ലഹരിക്കെതിരായ ആംഗ്യപ്പാട്ട് അവതരിപ്പിച്ചു.
‘ഓപ്പറേഷന്‍ തൂഫാന്‍’ ഒപ്പുശേഖരണ പരിപാടിക്ക് ഹെഡ്മിസ്ട്രസ് ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒപ്പുശേഖരണത്തില്‍ പങ്കാളികളായി.ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണ സ്റ്റിക്കറുകള്‍ പതിച്ചു. കൂടാതെ, ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന റീല്‍സ് നിര്‍മാണ മത്സരം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു.
പരിപാടികളുടെ ഭാഗമായി, ജൂണ്‍ 16-ന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലെ സാജന്‍ , സുധീഷ് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.

 

ADVERTISEMENT
error: Content is protected !!