27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു

സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു

48

ഗുരുവായൂര്‍ ബ്രഹ്‌മകുളം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു. പ്രൊഫ: സി. രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ അസ്സീസി പ്രൊവിന്‍സ് കോര്‍പ്പറേറ്റ് മാനേജര്‍ സി. റാണി കുര്യന്‍ അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യ ഇന്‍ഡോര്‍ ചാമ്പ്യന്‍ ഷിപ്പില്‍ എട്ടാം സ്ഥാനം നേടിയ നിവ മെറിന്‍ റാഫേലിനേയും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടുകയും വിവിധ മേഖലകളില്‍ മികവ് തെളിയിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്‍കി അനുമോദിച്ചു. ബ്രഹ്‌മകുളം സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. ഡേവീസ് പനകുളം അനുഗ്രഹപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ബിജു, സെന്റ് തെരേസാസ് കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നീത ടെസിന്‍, പി.ടി.എ പ്രസിഡന്റ് എ.വി. ജന്‍സന്‍, എം.പി.ടി.എ പ്രസിഡന്റ് അലിറ്റ് അജു, സ്‌കൂള്‍ പ്രധാനധ്യാപിക സിസ്റ്റര്‍ ഡേയ്‌സ് മരിയ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!