ലഹരി വിരുദ്ധ ദിനമാചരിച്ച് കോണ്‍കോഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

പന്നിത്തടം ചിറമനേങ്ങാട് കോണ്‍കോഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനമാചരിച്ചു. സ്‌കൂള്‍ മാനേജര്‍.ആര്‍ എം ബഷീര്‍ ലഹരി വിരുദ്ധ ദിന സന്ദേശം അവതരിപ്പിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സുബൈദ ബീവി, വൈസ് പ്രിന്‍സിപ്പാള്‍ രാജി പ്രകാശ്,മറ്റ് അധ്യാപകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ ലീഡര്‍ ഫാത്തിമ ഷിഫ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെടുത്തി ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി ഫിദ എം എം സംസാരിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഹൈസ്‌കൂള്‍ വിഭാഗം,എന്‍എസ്എസ് വിഭാഗം വിദ്യാര്‍ത്ഥികളാണ് പരിപാടികള്‍ അവതരിപ്പിച്ചത്. സ്‌കൂളില്‍ അവതരിപ്പിച്ചതിനുശേഷം പന്നിത്തടം സെന്ററിലും വിദ്യാര്‍ഥികള്‍ മൈീ,ഫ്‌ലാഷ് മോബ്,തെരുവ്‌നാടകം എന്നിവ അവതരിപ്പിച്ചു.

 

ADVERTISEMENT