27.4 C
Kunnamkulam
Saturday, August 15, 2026
Home CCTV Desk കടുത്ത വൈദ്യുതിനിയന്ത്രണം ;15 മിനിറ്റ് 45 മിനിറ്റ് വരെയായി

കടുത്ത വൈദ്യുതിനിയന്ത്രണം ;15 മിനിറ്റ് 45 മിനിറ്റ് വരെയായി

64

സംസ്ഥാനത്താകെ കെ.എസ്.ഇ.ബി. കടുത്ത വൈദ്യുതിനിയന്ത്രണമേർപ്പെടുത്തി. 15 മിനിറ്റുവീതം നിയന്ത്രിക്കേണ്ടിവരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പല തവണയായി മുക്കാൽമണിക്കൂറോളം മിക്കസ്ഥലത്തും വൈദ്യുതി നിയന്ത്രിക്കുന്നുണ്ട്. നേരത്തേ അറിയിച്ചതുപോലെ വൈകീട്ട് ആറുമുതൽ 12 വരെമാത്രമല്ല, അതിനുമുൻപും ശേഷവും ഉൾപ്പെടെ മൂന്നും നാലുംതവണ വൈദ്യുതി മുടങ്ങുന്നതായി പരാതിയുണ്ട്. മുന്നറിയിപ്പില്ലാതെയും ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിനിടെയും വൈദ്യുതി മുടങ്ങുന്നതിനാൽ കെ.എസ്.ഇ.ബി. ജീവനക്കാരും വലിയ ജനരോഷം നേരിടേണ്ടിവരുന്നു.വൈദ്യുതിലഭ്യതയിൽ വലിയ കുറവുള്ളതിനാൽ ചൊവ്വാഴ്ചവരെ ഇതേരീതിയിൽ നിയന്ത്രണം തുടരും.

ADVERTISEMENT
error: Content is protected !!