27.4 C
Kunnamkulam
Saturday, August 15, 2026
Home Bureaus Kechery വര്‍ദ്ധിച്ചു വരുന്ന പാമ്പ് ശല്യത്തിനെതിരെ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വര്‍ദ്ധിച്ചു വരുന്ന പാമ്പ് ശല്യത്തിനെതിരെ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

62

പയനിത്തടം പാസ്‌ക് വായനശാല വനിത വേദിയുടെ നേതൃത്വത്തില്‍, മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന പാമ്പ് ശല്യത്തിനെതിരെ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വായനശാലഹാളില്‍ നടന്ന ബോധവത്കരണ പരിപാടി കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. സുദീപ ഉദ്ഘാടനം ചെയ്തു വനിത വേദി പ്രസിഡണ്ട് സതി സോമന്‍ അധ്യക്ഷയായി. അഷറഫ് പഴവൂര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ടി. രാജഗോപാലന്‍ മാസ്റ്റര്‍, കണ്ടാണശ്ശേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ചെയര്‍ പേഴ്സണ്‍ വിജിത മജ്‌നു, വായനശാല പ്രസിഡണ്ട് ടി.വി. സുഗതന്‍, വനിതാ വേദി ഭാരവാഹികളായ സരിത, സുശീല ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!