26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Velur വേലൂര്‍ പഞ്ചായത്തിനു മുമ്പില്‍ സി പി ഐ എം പ്രതിഷേധം

വേലൂര്‍ പഞ്ചായത്തിനു മുമ്പില്‍ സി പി ഐ എം പ്രതിഷേധം

77

വേലൂര്‍ പഞ്ചായത്തിനു മുമ്പില്‍ സി പി ഐ എം അംഗങ്ങള്‍ പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്‌റിന്റെ വാര്‍ഡിലെ അംഗണവാടിക്ക് ഗേറ്റ് മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും പഞ്ചായത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് അലംഭാവമാണ് കാണിക്കുന്നതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രസിഡന്റിന്റെ വാര്‍ഡിലുള്ള അങ്കണവാടിയില്‍ നിലവില്‍ ഉണ്ടായിരുന്ന ഗേറ്റ് വാഹനം തട്ടി വീണപ്പോള്‍,അടിയന്തിരമായി പതിനായിരം രൂപ അനുവദിക്കാന്‍ പ്രസിഡന്റിന് നിയമപരമായി അധികാരമുണ്ടായിട്ടും അതിന് തയ്യാറായില്ല എന്ന് സി പി എം അംഗങ്ങള്‍ ആരോപിച്ചു. പരിസരം കാടുപിടിച്ചു കിടക്കുന്ന സ്ഥിതിയാണ്. മഴക്കാലപൂര്‍വ ശുചീകരണത്തിന് ഒരോ വാര്‍ഡിനും പതിനായിരം രൂപ നല്‍കാനുള്ളത് ഭരണസമിതി ഇത് വരെ നല്‍കിയിട്ടില്ല. റോഡരികുകള്‍ വ്യത്തിഹീനമായും, കാടുപിടിച്ചും കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ പഞ്ചായത്തില്‍ ഡെങ്കിപനിയും, പകര്‍ച്ചവ്യാദികളും പടര്‍ന്ന് പിടിക്കുന്നുണ്ട്. ആരോഗ്യകേന്ദ്രത്തില്‍ നാല് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ മൂന്നായി കുറഞ്ഞു. 6 മണിവരെ ഉണ്ടായിരുന്ന ഒ പി 4 മണിവരെയാക്കി കുറഞ്ഞു. അവശ്യ മരുന്നുകളുടെ ദൗര്‍ലഭ്യവും ഉണ്ട്. എന്നാല്‍ ഇതൊന്നും പരിഹരിക്കാന്‍ പ്രസിഡന്റ് തയ്യാറാകുന്നില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തു. ശുചീകരണ പരിപാടി എന്ന് പറഞ്ഞ് വേലൂര്‍ ചുങ്കത്ത് ഉദ്ഘാടനം കഴിഞ്ഞ് നടുവിലങ്ങാടി എത്തുമ്പോഴേക്കും ഫോട്ടോയും റീല്‍സും എടുത്ത് ശുചീകരണം അവസാനിപ്പിച്ച് പോവുകയാണ് ഉണ്ടായത്. ശുചീകരണ പരിപാടിയില്‍ ആളുകള്‍ കുറഞ്ഞതിന്റെ പേരില്‍ എത്തിച്ചേരാന്‍ സാധിക്കാതിരുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് എതിരെ പ്രതികാര നടപടി സ്വീകരിക്കുകയും, പാലിയേറ്റീവ് രോഗികളെ ശുശ്രൂഷിക്കാന്‍ പോലും പോകാതെ ശുചീകരണത്തില്‍ പങ്കെടുക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നത് അപലപനീയമാണെന്നും സി പി ഐ എംമെമ്പര്‍മാര്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!