32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu സംസ്ഥാനപാതയില്‍ മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

സംസ്ഥാനപാതയില്‍ മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

74

ചങ്ങരംകുളം പാവിട്ടപ്പുറത്ത് മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പാവിട്ടപ്പുറം മാങ്കുളത്താണ് കൂറ്റന്‍ മരം റോഡിലേക്ക് വീണത്. വെള്ളിയാഴ്ച കാലത്ത് 11 മണിയോടെയാണ് സംഭവം. സംസ്ഥാന പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊന്നാനി, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും, ചങ്ങരംകുളം പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ മരം മുറിച്ചുമാറ്റി, ഗതാഗതം പുനസ്ഥാപിച്ചു.

ADVERTISEMENT
error: Content is protected !!