26.6 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk സംസ്ഥാനത്തെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു

സംസ്ഥാനത്തെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു

216

സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ  അഭിമാന പദ്ധതിയായ എഐ (AI) ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെട്ടു. ക്യാമറകൾക്ക് ആവശ്യമായ ഇന്റർനെറ്റ് സേവനം നൽകിയിരുന്ന റിലയൻസ് ജിയോ കമ്പനി കണക്ഷൻ വിച്ഛേദിച്ചതോടെയാണ് സംസ്ഥാനമൊട്ടാകെയുള്ള നിരീക്ഷണം സ്തംഭിച്ചത്. പദ്ധതിയുടെ സാങ്കേതിക ചുമതലയുള്ള കെൽട്രോൺ (Keltron), ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശ്ശിക വരുത്തിയതാണ് ഈ നാടകീയ നടപടിക്ക് കാരണമായത്.സർക്കാരിൽ നിന്ന് കെൽട്രോണിന് കോടികളുടെ ഫണ്ട് ലഭിക്കാത്തതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം യഥാസമയം നൽകുന്നതിന് തടസ്സമായത്. അടിയന്തരമായി ഫണ്ട് അനുവദിച്ച് ഇന്റർനെറ്റ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ കെൽട്രോണും ഗതാഗത വകുപ്പും ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!