27.5 C
Kunnamkulam
Sunday, October 4, 2026
Home Bureaus Kunnamkulam ‘സ്മാര്‍ട്ട് കിഡ്‌സ്, സ്മാര്‍ട്ട് ഹെല്‍ത്ത്’ എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി

‘സ്മാര്‍ട്ട് കിഡ്‌സ്, സ്മാര്‍ട്ട് ഹെല്‍ത്ത്’ എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി

83

സ്മാര്‍ട്ട് കിഡ്‌സ്, സ്മാര്‍ട്ട് ഹെല്‍ത്ത് ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഐഎംഎ കുന്നംകുളം യൂണിറ്റും മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സീനിയര്‍ എഡിറ്റേഴ്‌സ് ഫോറവും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. കുന്നംകുളം ഗുഡ്ഷപ്പേര്‍ഡ് സിഎംഐ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ ആശുപത്രി സൂപ്രണ്ടും ഐഎംഎ പ്രസിഡന്റുമായ താജ് പോള്‍ പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ സി.ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഗുഡ്‌ഷെപ്പേര്‍ഡ് സിഎംഐ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോസ് താണിക്കല്‍ സന്ദേശം നല്‍കി. എം.ബിജുബാല്‍, ഫന്‍സിയാ ഫിജോ, ടി.കെ.മയാഖ എലിസബത്ത് എന്നിവര്‍ സംസാരിച്ചു.പീഡിയാട്രീഷ്യന്‍ ഡോ.ധന്യ ശ്രീജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. ബിഞ്ചു ജേക്കബ് എന്നിവര്‍ ക്ലാസെടുത്തു.

 

ADVERTISEMENT
error: Content is protected !!