വരവൂര്‍ പഞ്ചായത്തും വരവൂര്‍ കൃഷിഭവനും സംയുക്തമായി ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യു.ബി.കണ്ണന്‍ അധ്യക്ഷനായി. കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ‘പച്ചപ്പും രുചിയും’ എന്ന പേരില്‍ വിവിധയിനം കൃഷി തൈകളുടെ വിതരണവും, വീടുകളില്‍ തന്നെ തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന നാടന്‍ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും ചന്തയില്‍ ഉണ്ടായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍.എസ്. സജീഷ്,സ പി.കെ.യശോദ, ബ്ലോക്ക് പഞ്ചായത്തംഗം പി.സുധാദേവി, പഞ്ചായത്ത് അംഗങ്ങളായ സി.എം. ബീവാത്തുക്കുട്ടി, പി.എം നാസര്‍, വി.കെ.പുഷ്പ, പ്രീതി ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.



