29.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

29

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ (ഓട്ടോണമസ്) ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജിലെ എന്‍.എസ്.എസ്, എന്‍.സി.സി വിഭാഗങ്ങളും ആസ്ട്ര കോളേജ് യൂണിയനും സംയുക്താഭിമുഖ്യമായാണ് ക്യാമ്പസിനെ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ വേദിയാക്കിയത്. യുവതലമുറയെ ലഹരിയുടെ മാരക വലയങ്ങളില്‍ നിന്ന് കാത്തുരക്ഷിക്കുക, ആരോഗ്യകരമായ ഒരു സമൂഹം വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഊഷ്മള സ്വീകരണവും ശ്രദ്ധേയമായ സ്‌കൂട്ടര്‍ റാലിയും ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളേന്തി ക്യാമ്പസില്‍ അണിനിരന്ന വിദ്യാര്‍ത്ഥികള്‍, മുഖ്യാതിഥിയായ തൃശൂര്‍ സിറ്റി നാര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐ. സനീഷ് ബാബുവിനെ ഊഷ്മളമായി വരവേറ്റു. തുടര്‍ന്ന്, ലഹരിക്കെതിരെയുള്ള സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ സ്‌കൂട്ടര്‍ റാലി പൊതുജന ശ്രദ്ധയാകര്‍ഷിച്ചു. ‘തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ട്’ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മരീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എ.എസ്.ഐ. സനീഷ് ബാബു മുഖ്യാതിഥിയായിരുന്നു. ‘തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ട്’ എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ ക്ലാസ് നയിച്ചു. ലഹരി പദാര്‍ത്ഥങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും, ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ യുവതലമുറയ്ക്കുള്ള സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ചും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജെ. ബിന്‍സി , അധ്യാപകരായ ഡോ. ജൂലി ഡൊമിനിക്, ലെഫ്റ്റനന്റ് മിനി ടി.ജെ, നിമിഷ, ഡോ. റോയ് മാത്യു എം. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കയ്യൊപ്പുകളുടെ ജനകീയ പ്രതിരോധം ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒപ്പിട്ട പ്രത്യേക ബുക്ക്ലെറ്റ് ചടങ്ങില്‍ വെച്ച് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മരീന എ.എസ്.ഐ. സനീഷ് ബാബുവിന് കൈമാറി. ലഹരിക്കെതിരെയുള്ള ക്യാമ്പസിന്റെ ഐക്യദാര്‍ഢ്യമായി ഈ ബുക്ക്ലെറ്റ് മാറി. പരിപാടിയുടെ സമാപനത്തില്‍ ക്യാമ്പസിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

 

ADVERTISEMENT
error: Content is protected !!