കേരളവിഷൻ കേബിൾ ടിവി ഉപയോക്താക്കൾക്ക് ഇനി രാജ്യത്ത് എവിടെയിരുന്നും മൊബൈൽ ഫോണിലൂടെ ടെലിവിഷൻ ചാനലുകൾ കാണാം. KV GO എന്ന പുതിയ മൊബൈൽ ടിവി സേവനത്തിന് തിരുവനന്തപുരംയിൽ തുടക്കമായി. ഇന്ന് മുതൽ KV GO യുടെ സേവനം ലഭ്യമാണ്. കേരളവിഷൻ്റെ കേബിൾ ടിവി ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ രാജ്യത്ത് എവിടെയിരുന്നും മൊബൈല്‍ ഫോണിലൂടെ ടിവി ചാനലുകള്‍ കാണാം. മൊബൈൽ ഫോണിലും ടെലിവിഷൻ ചാനലുകൾ ലഭ്യമാക്കുന്ന പുതിയ സേവനത്തിനാണ് KV GO യിലൂടെ കേരളവിഷൻ തുടക്കം കുറിക്കുന്നത്. KV GO സേവനത്തിൻ്റെ ലോഞ്ചിംഗ് തിരുവനന്തപുരത്ത് പ്രശസ്ത സിനിമ സീരിയൽ നടൻ കെ കെ മേനോൻ നിർവ്വഹിച്ചു .കേരളവിഷൻ്റെ കേബിൾ ടിവി ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ പക്കലുള്ള ഒന്നോ രണ്ടാ മൊബൈൽ ഫോണുകളിൽ സൗജന്യമായാണ് ഈ സേവനം ലഭിക്കുകയെന്ന് കെ.സി.സി.എല്‍ ചെയര്‍മാൻ സുരേഷ് കുമാര്‍ പിപി പറഞ്ഞു.ആദ്യഘട്ടത്തിൽ ഏഷ്യാനെറ്റ് സ്‌റ്റാർ പ്ലസ്സ്, കളേഴ്‌സ്, സ്റ്റാർ സ്പോർട്‌സ് ഉൾപ്പടെയുള്ള ജിയോ സ്‌റ്റാറിൻ്റെ എല്ലാ ചാനലുകളും HD നിലവാരത്തിൽ മൊബൈൽ ഫോണിൽ കിട്ടുമെന്നതാണ് KV GO യുടെ പ്രത്യേകത. കേരളവിഷന്റെ KEE എന്ന OTT. IPTV മൊബൈൽ ആപ്ലിക്കേഷനിലാണ് ഈ സേവനം ലഭിക്കുക. KEE OTT ആപ്പ് ലഭിക്കാൻ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യണം. തുടര്‍ന്ന്, കേരളവിഷനിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകി OTP ഉപയോഗിച്ച് ലോഗിൻ ചെയ്താൽ KV GO ആക്ടീവാകും.കേരളവിഷൻ്റെ ഉപയോക്താക്കൾക്ക് ഇന്ത്യയിൽ എവിടെയും ഈ സേവനം ലഭിക്കുമെന്നതാണ് KV GO യുടെ സവിശേഷത. IPTV സേവനം ആക്ടിവേറ്റ് ചെയ്‌തിട്ടുള്ള കേരളവിഷൻ ബ്രോഡ്‌ബാൻ്റ് ഉപയോക്താക്കൾക്കും ഈ സേവനം ലഭിക്കുമെന്ന് കെസിസിഎൽ മാനേജിംഗ് ഡയറക്ടര്‍ അനില്‍ മംഗലത്ത് പറഞ്ഞു.



