25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kechery കത്തോലിക്ക കോണ്‍ഗ്രസ് മറ്റം ഇടവക യൂണിറ്റ് പതാകദിനം ആചരിച്ചു

കത്തോലിക്ക കോണ്‍ഗ്രസ് മറ്റം ഇടവക യൂണിറ്റ് പതാകദിനം ആചരിച്ചു

54

കത്തോലിക്ക കോണ്‍ഗ്രസ് സംഘടന മറ്റം ഇടവക യൂണിറ്റിന്റെ നേതൃത്വത്തില്‍ ജൂലൈ 2 പതാകദിനമായി ആചരിച്ചു. രാവിലെ 7.30 ന് നടന്ന ദിവ്യബലിയ്ക്ക് ശേഷം പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനയുടെ ഡയറക്ടര്‍ ഫാ.ഡോ. ഫ്രാന്‍സീസ് ആളൂര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സന്ദേശം നല്‍കുകയും ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഇ.എഫ് സണ്ണി അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഭക്തസംഘടനാ ഏകോപനസമിതി പ്രസിഡണ്ട് ഡി.എല്‍. ആന്റണി, കൈക്കാരന്‍ എം.ജെ. ജോഷി,അതിരൂപതാ പ്രതിനിധി ജോണ്‍സണ്‍ കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.തൃശൂര്‍ ജൂബിലി മിഷ്യന്‍ ആശുപത്രി, അമല മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലെ നേഴ്‌സുമാരുടെ നീതിരഹിതമായ സമരത്തേയും, സമരത്തിന്റെ പേരില്‍ അതിരൂപതാ അധ്യക്ഷനേയും സഭയേയും അവഹേളിക്കുന്ന തരത്തിലുള്ള നീച പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള പ്രതിഷേധ പ്രമേയം വായിച്ച് പാസാക്കി. പതാകദിനത്തിന്റെ സ്മരണാര്‍ത്ഥം പള്ളിയങ്കണത്തില്‍ ഫല വൃക്ഷത്തൈ നട്ടു. സംഘടനയില്‍ പുതിയതായി അംഗത്വമെടുത്ത 8 പേര്‍ക്ക്, ഡയറക്ടര്‍ മെമ്പര്‍ഷിപ്പും, ഐഡി കാര്‍ഡും വിതരണം ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്ക് സംഘടന അംഗങ്ങള്‍ കാഴ്ച സമ്മര്‍പ്പണം നടത്തി. കണ്‍വീനര്‍ കെ.ഐ.പിയൂസ്, ട്രഷറര്‍ സി.ജെ,ബാബു കത്തോലിക്ക കോണ്‍ഗ്രസ്സ് അംഗങ്ങളായ എം.കെ. വര്‍ഗ്ഗീസ് അലക്‌സ് ജോസ് കെ എന്നിവര്‍ പതാകദിനാചരണത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!