25 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad ചാവക്കാട് നഗരസഭയില്‍ ‘ട്വിന്‍ ബിന്‍’ സ്ഥാപിക്കലിന് തുടക്കമായി

ചാവക്കാട് നഗരസഭയില്‍ ‘ട്വിന്‍ ബിന്‍’ സ്ഥാപിക്കലിന് തുടക്കമായി

29

ചാവക്കാട് നഗരത്തെ മാലിന്യമുക്തവും സുന്ദരവുമാക്കുന്നതിനായി ചാവക്കാട് നഗരസഭ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘ട്വിന്‍ ബിന്‍’ സ്ഥാപിക്കലിന് തുടക്കമായി.നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 59 കേന്ദ്രങ്ങളിലാണ് ട്വിന്‍ ബിന്നുകള്‍ സ്ഥാപിക്കുന്നത്. 13 ലക്ഷത്തി ,40,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.എച്ച്. അക്ബര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സന്തോഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കി നഗരത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ‘ചന്തമുള്ള ചാവക്കാട്’ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ദിലീപ് ബി. പദ്ധതി വിശദീകരണം നടത്തി. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എച്ച്. സലാം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിഷ മത്രംകോട്ട്, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. രഞ്ജിത്ത് കുമാര്‍, നഗരസഭ കൗണ്‍സിലര്‍ ഷീജ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. 23-ാം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ഹിബ മിഷിഹാദ് സ്വാഗതവും സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷമീര്‍ എം. നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, നഗരസഭ ജീവനക്കാര്‍, ഡി.എം.സി ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!