24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Erumapetty അതിഥി തൊഴിലാളികള്‍ കൂലി വര്‍ദ്ധിപ്പിച്ചതായി പരാതി

അതിഥി തൊഴിലാളികള്‍ കൂലി വര്‍ദ്ധിപ്പിച്ചതായി പരാതി

77

അതിഥി തൊഴിലാളികള്‍ കൂലി വര്‍ദ്ധിപ്പിച്ചെന്ന പരാതിയുമായി എരുമപ്പെട്ടി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍.അതിഥി തൊഴിലാളികളുടെ നിസ്സഹകരണം നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.എരുമപ്പെട്ടി കടങ്ങോട് വേലൂര്‍ പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. നിര്‍മ്മാണ മേഖലയിലെ ഹെല്‍പ്പര്‍ വിഭാഗത്തിലുള്ള അതിഥി തൊഴിലാളികളാണ് കൂലി സ്വയം വര്‍ധിപ്പിച്ചിട്ടുള്ളത്. നിര്‍മ്മാണ മേഖലയിലെ ഒരു തൊഴിലാളിക്ക് 840 രൂപ കൂലിയും ഭക്ഷണവുമാണ് ലേബര്‍ ഓഫീസില്‍ നിന്നും നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ 900 രൂപയും ഭക്ഷണവും കരാറുകാര്‍ നിലവില്‍ നല്‍കുന്നുണ്ട്. എന്നാല്‍ 1200 രൂപയും ഭക്ഷണവും വേണമെന്നാണ് അതിഥി തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഈ കൂലി നല്‍കിയാല്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ കരാറെടുത്തവര്‍ക്ക് ഭീമമായ നഷ്ടം സംഭവിക്കുമെന്ന് സി.ഡബ്ലിയൂ,എസ്.എ ഭാരവാഹികള്‍ പറയുന്നു.

 

ADVERTISEMENT
error: Content is protected !!