26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu എളവള്ളി ഗ്രാമപഞ്ചായത്തില്‍ ഞാറ്റു വേല ചന്തയ്ക്ക് ആരംഭം

എളവള്ളി ഗ്രാമപഞ്ചായത്തില്‍ ഞാറ്റു വേല ചന്തയ്ക്ക് ആരംഭം

29

കാര്‍ഷിക ഗ്രാമമായ എളവള്ളി ഗ്രാമപഞ്ചായത്തില്‍ ഞാറ്റു വേല ചന്തയ്ക്ക് ആരംഭമായി. ജൂലൈ 2,3, 4 തിയ്യതികളിലായി പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന ചന്തയുടെ ഉദ്ഘാടനം പ്രെഫ : സി രവിന്ദ്രനാഥ് എം.എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത അധ്യക്ഷയായി. . മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമന്റ് ഫ്രാന്‍സീസ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല, പഞ്ചായത്ത്സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എന്‍.ബി ജയ, സനില്‍ കുന്നത്തുളളി , ചിത്ര രതീഷ്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി ലിംസണ്‍, വി.കെ സുരേന്ദ്രന്‍ , പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വാക, രാജി മണികണ്ഠന്‍, സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ ആര്‍.എ അബ്ദുള്‍ ഹക്കിം , കെ.പി രാജു. കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ എം.ജി പ്രശാന്തി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബെറ്റ്‌സി മെറീന ജോണ്‍, പഞ്ചായത്ത് സെക്രട്ടറി തോമസ് ഏലിയാസ് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടതക്കുന്ന ഞാറ്റുവേല ചന്തയുടെ ഭാഗമായി ഘോഷയാത്ര , സെമിനാറുകള്‍, കാര്‍ഷിക ക്വിസ്, വിവിധ തരം സ്റ്റാളുകള്‍ , ഫുഡ് ഫെസ്റ്റ് , കലാവിരുന്ന്, നാട്ടറിവുകള്‍ , കാര്‍ഷിക നഴ്സറി , കര്‍ഷക കൂട്ടായ്മ, സംഗീത പൂമഴ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.

 

ADVERTISEMENT
error: Content is protected !!