25.4 C
Kunnamkulam
Friday, July 3, 2026
Home Bureaus Kechery സര്‍വ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു

സര്‍വ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു

കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുന്‍ എംഎല്‍എയുമായിരുന്ന പി.എ.മാധവന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു.മറ്റം സെന്ററില്‍ നടന്ന അനുസ്മരണയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഷാജു തരകന്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയ്‌സണ്‍ ചാക്കോ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശിവന്‍ വാക മുന്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റം സഹകരണ ബാങ്ക് പ്രസിഡണ്ടുമായ റൂബി ഫ്രാന്‍സിസ്, ബി.ജെ.പി. പാവറട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ നമ്പഴിക്കാട് ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ അപ്പു, പാവറട്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. എം മൊയ്തീന്‍, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോണ്‍ കാക്കശ്ശേരി, സിമ്മി സ്റ്റല്‍സണ്‍, ആന്‍ലീ ജിബിന്‍,മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ടി.ഐ.ജോബി, മുന്‍ ബാങ്ക് ഡയറക്ടര്‍ ടി എല്‍ ലോനപ്പന്‍, കോണ്‍ഗ്രസ് മണ്ഡലം നേതാക്കളായ വത്സന്‍ ജോര്‍ജ് രവിമറ്റം സിഎ തോമസ് മഹിള കോണ്‍ഗ്രസ് നേതാവ് ഷെല്‍ജ ബലറാം എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!