25.4 C
Kunnamkulam
Friday, July 3, 2026
Home Bureaus Kunnamkulam സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു

കുന്നംകുളത്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. ചൊവ്വന്നൂര്‍ സ്വദേശിയായ 25 വയസ്സുകാരന്‍ അനന്തുവിനെതിരെയാണ് കുന്നംകുളം പോലീസ് ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പരാതിക്കാരിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്ത് വിവരം യുവതിയെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി ഫോണ്‍ പരിശോധിച്ചപ്പോഴാണ് നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പ്രതിയുടെ ഫോണില്‍ നിന്ന് 40-ഓളം കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ആയിരക്കണക്കിന് ചിത്രങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തി.പരാതിക്കാരിയുടെ മൊഴി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചതായും, പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.ആര്‍. സനീഷ് കുമാര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.

 

ADVERTISEMENT
error: Content is protected !!