26.5 C
Kunnamkulam
Monday, October 19, 2026
Home Bureaus Kunnamkulam കുന്നംകുളം ഭദ്രാസന കണ്‍വെന്‍ഷന്‍: ‘കിംഗ് ഡേവിഡ്’ നാടക പരിശീല കളരിക്ക് തുടക്കം

കുന്നംകുളം ഭദ്രാസന കണ്‍വെന്‍ഷന്‍: ‘കിംഗ് ഡേവിഡ്’ നാടക പരിശീല കളരിക്ക് തുടക്കം

18

ഈ വര്‍ഷത്തെ കുന്നംകുളം ഭദ്രാസന കണ്‍വെന്‍ഷനോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ‘കിംഗ് ഡേവിഡ്’ എന്ന ബൃഹത്തായ നാടകത്തിന്റെ ആദ്യദിന പരിശീലന കളരിക്ക് കുന്നംകുളം ആര്‍ത്താറ്റ് അരമനയില്‍ തുടക്കമായി. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ ആശീര്‍വാദത്തോടെയാണ് പരിശീലന പരിപാടികള്‍ക്ക് ആരംഭം കുറിച്ചത്.
നാടകത്തിന്റെ സംവിധായകന്‍ ഫാ. വര്‍ഗീസ് ലാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യു.കെ.യില്‍ നിന്ന് നാടക പരിശീലനം പൂര്‍ത്തിയാക്കിയ ഫിലിപ്പ് വിക്ടര്‍ ആദ്യദിന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ കോര്‍ഡിനേറ്റര്‍മാരായ എഡ് വി സക്കറിയ, ജ്യോതി തമ്പി തുടങ്ങിയവര്‍ സംസാരിച്ചു. നാടകത്തില്‍ വേഷമിടുന്ന അമ്പതോളം കലാകാരന്മാരാണ് പരിശീലന കളരിയില്‍ പങ്കാളികളാകുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയം കുന്നംകുളത്ത് ഏറെ ശ്രദ്ധനേടിയ ‘മോസസ്’ എന്ന സൂപ്പര്‍ഹിറ്റ് നാടകത്തിന് ശേഷം ഒരു വര്‍ഷത്തെ ഇടവേള പിന്നിട്ടാണ് പുതിയ നാടകവുമായി ഫാ. വര്‍ഗീസ് ലാല്‍ എത്തുന്നത്. നാടകപ്രേമികളും വിശ്വാസികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കിംഗ് ഡേവിഡ്’ വരുന്ന ജനുവരിയിലാണ് വേദിയിലെത്തുക. കണ്‍വെന്‍ഷനോടനുബന്ധിച്ച് ഒരുങ്ങുന്ന ഈ ദൃശ്യാവിഷ്‌കാരം ഭദ്രാസനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും.

 

ADVERTISEMENT
error: Content is protected !!