31.3 C
Kunnamkulam
Sunday, October 18, 2026
Home Bureaus Kunnamkulam കുന്നംകുളം കെ.എസ്.എസ്.പി.യു നോര്‍ത്ത് യൂണിറ്റ് കുടുംബ സംഗമങ്ങള്‍ക്ക് തുടക്കം

കുന്നംകുളം കെ.എസ്.എസ്.പി.യു നോര്‍ത്ത് യൂണിറ്റ് കുടുംബ സംഗമങ്ങള്‍ക്ക് തുടക്കം

14

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കുന്നംകുളം നോര്‍ത്ത് യൂണിറ്റ് കുടുംബ സംഗമങ്ങള്‍ക്ക് തുടക്കമായി . ഒരു മാസം നീണ്ടുനില്‍ക്കുന്ന കുടുംബ സംഗമങ്ങള്‍ കുന്നംകുളം കിഴൂര്‍ പകല്‍ വീട്ടില്‍ വെച്ച് യൂണിയന്‍ ബ്‌ളോക്ക് പ്രസിഡണ്ട് എം.കെ സുകുമാരന്‍ ഉദ്ഘാടനം ചെയതു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ടി.കെ ജാനകി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി. സുലോചന , സെക്രട്ടറി ജോബ് രാജ് , കെ.എം സൂസന്ന, സാംസ്‌കാരിക വേദി കണ്‍വീനര്‍ ഡെന്നീസ് മങ്ങാട് , വനിതാവേദി കണ്‍വീനര്‍ ഇ എം ബീവാത്തു , ടി.കെ രവി എന്നിവര്‍ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ശ്രദ്ധേയമായി. പി . സുശീല , രമ , സരസ്വതി , കമലാ കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. , കുന്നംകുളം , കക്കാട് , കാണിപ്പയൂര്‍ , ചൊവ്വന്നൂര്‍ എന്നീ മേഖലകളിലായി നടക്കുന്ന കുടുംബ സംഗമങ്ങള്‍ നവംബര്‍ പതിനാലിന് സമാപിക്കും

 

ADVERTISEMENT
error: Content is protected !!