31.3 C
Kunnamkulam
Sunday, October 18, 2026
Home Bureaus Kunnamkulam കുന്നംകുളത്തിന്റെ ദേശീയോത്സവം ; അടുപ്പുട്ടി പള്ളി പെരുന്നാളിന് കൊടിയേറി

കുന്നംകുളത്തിന്റെ ദേശീയോത്സവം ; അടുപ്പുട്ടി പള്ളി പെരുന്നാളിന് കൊടിയേറി

23

കുന്നംകുളത്തിന്റെ ദേശീയോത്സവമായി അറിയപ്പെടുന്ന അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി പെരുന്നാളിന്റെ കൊടിയേറ്റം നടന്നു.ഞായറാഴ്ച്ച രാവിലെ 6 മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിച്ചു. ഒക്ടോബര്‍ 27, 28 തീയ്യതികളിലാണ് പെരുന്നാളാഘോഷം.കുന്നംകുളം ഭദ്രാസന സെക്രട്ടറിയും വികാരിയുമായ ഫാ. സ്റ്റീഫന്‍ ജോര്‍ജ്ജ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി കൊടിയേറ്റം നിര്‍വഹിച്ചു.കൊടിയേറ്റ ദിവസമായ ഇന്ന് വൈകിട്ട് 7 മണിക്ക് കാണിയൂര്‍ കുരിശുപള്ളി പെരുന്നാള്‍, സന്ധ്യാ നമസ്‌കാരം, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എന്നിവയോടൊപ്പം പള്ളി ഗ്രൗണ്ടില്‍ ടീം താജ് അടുപ്പുട്ടിയുടെ ആഭിമുഖ്യത്തില്‍ ഗാനമേളയും നടക്കും.കുന്നംകുളത്തിന്റെ ദേശീയോത്സവമായ മാര്‍ ഓസിയോ താപസിയുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷങ്ങള്‍ വരും ദിവസങ്ങളിലെ വിവിധ ചടങ്ങുകള്‍ക്ക് ശേഷം ഒക്ടോബര്‍ 27, 28 (ചൊവ്വ, ബുധന്‍)ദിവസങ്ങളില്‍ വിപുലമായ പരിപാടികളോടെ നടക്കും. ഒക്ടോബര്‍ 27 ചൊവ്വാഴ്ച ന് വൈകിട്ട് സന്ധ്യാ നമസ്‌കാരത്തിനും ആശീര്‍വാദത്തിനും ശേഷം പള്ളി ഗ്രൗണ്ടില്‍ കുന്നംകുളം ഒ.ങ.ഇ യുടെ ആഭിമുഖ്യത്തില്‍ ഫാന്‍സി വെടിക്കെട്ടും തുടര്‍ന്ന് പെരുന്നാള്‍ ആരംഭവും ഉണ്ടായിരിക്കും. പെരുന്നാള്‍ ദിവസമായ ഒക്ടോബര്‍ 28 ന് ബുധനാഴ്ച രാവിലെ പ്രഭാത നമസ്‌കാരം ശേഷം വി. മൂന്നിന്മേല്‍ കുര്‍ബാനയും നടക്കും. ഉച്ചയ്ക്കുശേഷം 45 പ്രാദേശിക പെരുന്നാള്‍ കമ്മിറ്റികളുടെ ആഘോഷങ്ങള്‍ ആരംഭിക്കും.വൈകിട്ട് 4.30 മുതല്‍ ആഘോഷങ്ങള്‍ പള്ളിയങ്കണത്തിലേക്ക് കടന്നുവരികയും 6 മണിക്ക് പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കുകയും ചെയ്യും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം ആശീര്‍വാദം ശേഷം നേര്‍ച്ച വിളമ്പും ഉണ്ടാകും.പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. സ്റ്റീഫന്‍ ജോര്‍ജ്ജ്, ട്രസ്റ്റി പി.കെ പ്രജോദ്, സെക്രട്ടറി ടി.എ ജോണ്‍സണ്‍ എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!