വട്ടംപാടം മുതുവമ്മല്‍ മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹിജ്റ എക്സ്പെഡിഷന്റെ ഭാഗമായി പ്രചാരണ കണ്വെന്ഷന് നടത്തി. വട്ടംപാടം റോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി 39-ാം വാര്‍ഡ് കൗണ്‍സിലര്‍ ലബീബ് ഹസ്സന് ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് അബ്ദു അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ഇബ്രാഹിം അഹ്സനി വിഷയാവതരണം നടത്തി.മുഹമ്മദ് നബി മക്കയില്‍നിന്ന് മദീനയിലേക്ക് നടത്തിയ ഹിജ്റ യാത്രയുടെ ദൃശ്യാവിഷ്കാരമാണ് ഹിജ്റ എക്സ്പെഡിഷന് പരിപാടി. മഹല്ല് സെക്രട്ടറി മുഹമ്മദ് റാഫി, വട്ടംപാടം പള്ളി മുദരിസ് അബ്ദുല്‍ ഷുക്കൂര്‍ അഹ്സനി, പ്രമുഖ പണ്ഡിതന് കുഞ്ഞിമുഹമ്മദ് സഖാഫി, മദ്രസ സദര്‍ മുഅല്ലിം അനസ് അഹ്സനി, മഹല്ല് ട്രഷറര്‍ അബ്ദുല്‍ ഖാദര്‍, കാഞ്ഞിരമുറ്റം നേര്‍ച്ച കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.നവംബര്‍ 4ന് നടക്കുന്ന ഹിജ്റ എക്സ്പെഡിഷനില്‍ ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ. അക്ബര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ലബീബ് ഹസ്സന്, ഷാനോഫ് തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.



