25.4 C
Kunnamkulam
Friday, July 3, 2026
Home Bureaus Punnayurkulam ദേശീയപാത അകലാട് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

ദേശീയപാത അകലാട് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ അകലാട് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം: രണ്ടുപേര്‍ക്ക് പരിക്ക്. ഗോവ സ്വദേശികളായ പ്രണേഷ് ദിവ്കര്‍ (41), പ്രസനി ദിവ്കര്‍ (62) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. നിയന്ത്രണം വിട്ട ‘ഥാര്‍’ വാഹനം ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കുപറ്റിയ ഇരുവരെയും അകലാട് മൂന്നൈനി വി.കെയര്‍, ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചാവക്കാട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!