26 C
Kunnamkulam
Saturday, July 4, 2026
Home CCTV Desk ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ അട്ടിമറി ; അന്വേഷണ ചുമതല കണ്‍ട്രോളര്‍ക്ക്

ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ അട്ടിമറി ; അന്വേഷണ ചുമതല കണ്‍ട്രോളര്‍ക്ക്

ആസൂത്രണബോര്‍ഡ് പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ അട്ടിമറി. ക്രമക്കേട് അന്വേഷിക്കാന്‍ കണ്‍ട്രോളര്‍ക്ക് പിഎസ്‌സി ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. എസ്പിയുടെ നേതൃത്വത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമെന്നായിരുന്നു പിഎസ്‌സി യോഗ തീരുമാനം. എന്നാല്‍ ഇത് അട്ടിമറിച്ച് ക്രമക്കേട് അന്വേഷിക്കാന്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. പിഎസ്‌സി സെക്രട്ടറി അറിയാതെയാണ് ചെയര്‍മാന്റെ നടപടി. എന്നാല്‍ പരീക്ഷാ കണ്‍ട്രോളര്‍ അന്വേഷണത്തിന് നിയമതടസ്സം അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ വീഴ്ചകള്‍ അന്വേഷിക്കാന്‍ മാത്രമാണ് കണ്‍ട്രോളര്‍ക്ക് അധികാരം.

ADVERTISEMENT
error: Content is protected !!