28 C
Kunnamkulam
Monday, August 24, 2026
Home Bureaus Punnayurkulam വിദ്യാര്‍ത്ഥിനിയെ തെരുവുനായ ഓടിച്ചു

വിദ്യാര്‍ത്ഥിനിയെ തെരുവുനായ ഓടിച്ചു

19

സ്‌കൂള്‍ വിട്ടു സൈക്കിളില്‍ വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ തെരുവുനായ ഓടിച്ചു.പേടിച്ച കുട്ടി സൈക്കിളില്‍ നിന്നും വീണു.കടിക്കാട് ഗവണ്‍മെന്റ് സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ്മ ഷെറിനാണ് കൈയ്ക്ക് പരുക്കേറ്റത്. വെള്ളിയാഴ്ച്ച വൈകീട്ട് കടിക്കാട് പൊതുമരാമത്ത് റോഡിലാണ് സംഭവം. സ്‌കൂള്‍ വിട്ടു. സൈക്കിളില്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ റോഡരികില്‍ നിന്നിരുന്ന തെരുവുനായ ആക്രമിക്കാന്‍ മുതിര്‍ന്നതിനെ തുടര്‍ന്ന് സൈക്കിളില്‍ പോയിരുന്ന വിദ്യാര്‍ത്ഥിനി റോഡില്‍ വീഴുകയായിരുന്നു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!