26 C
Kunnamkulam
Saturday, July 4, 2026
Home Bureaus Punnayurkulam കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ; ഡോ. മുബീന അഷ്‌കര്‍ ബാബുവിനെ അഭിനന്ദിച്ചു

കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ; ഡോ. മുബീന അഷ്‌കര്‍ ബാബുവിനെ അഭിനന്ദിച്ചു

മാഞ്ചസ്റ്റര്‍ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. മുബീന അഷ്‌കര്‍ ബാബുവിനെ എടക്കഴിയൂര്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ അഭിനന്ദിച്ചു. മഹല്ല് പ്രസിഡന്റ് ആര്‍. വി. മുഹമ്മദ് കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി കെ. വി. മുഹമ്മദ് കുട്ടി ഹാജി തുടങ്ങിയ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു. സീതി സാഹിബ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായ മുബീന, പുതുവീട്ടില്‍ കയനയില്‍ മൊയ്തുട്ടി -മൈമൂന ദമ്പതികളുടെ മകളും അയിരൂര്‍ സ്വദേശി അഷ്‌കര്‍ ബാബുവിന്റെ ഭാര്യയുമാണ്.
എം.എസ്.സി കെമിസ്ട്രിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫസ്റ്റ് റാങ്കും ബി.എസ്.സി കെമിസ്ട്രിയില്‍ സെക്കന്റ് റാങ്കും നേടിയിട്ടുണ്ട്. മുനീര്‍ മുജീബ് എന്നിവര്‍ സഹോദരങ്ങളാണ്.

 

 

 

 

ADVERTISEMENT
error: Content is protected !!