28.5 C
Kunnamkulam
Friday, August 14, 2026
Home Bureaus Kunnamkulam സാന്ത്വന സ്പര്‍ശം അവാര്‍ഡിന് അര്‍ഹനായി ഫാ ഡേവിസ് ചിറമേല്‍

സാന്ത്വന സ്പര്‍ശം അവാര്‍ഡിന് അര്‍ഹനായി ഫാ ഡേവിസ് ചിറമേല്‍

48

പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മയ്ക്കായി കുന്നംകുളം ഓര്‍ത്തഡോക്‌സ് പ്രവാസി അസോസിയേഷന്‍ നല്‍കുന്ന അഞ്ചാമത് സാന്ത്വന സ്പര്‍ശം അവാര്‍ഡിന് സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫാ ഡേവിസ് ചിറമേല്‍ അര്‍ഹനായി. സാമൂഹ്യ പ്രതിബദ്ധതയോടെ അദ്ദേഹം സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്ണ്ണയം നടത്തിയത്.50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ജൂലൈ 20 തിങ്കള്‍ രാവിലെ 11 മണിക്ക് കുന്നംകുളം അയ്യംപറമ്പ് ബേഥെല്‍ കുന്നില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സമ്മാനിക്കും. ഗതാഗത മന്ത്രിസി. പി. ജോണ്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, എ. സി മൊയ്തീന്‍ എം എല്‍ എ, മറിയം ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാ സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിക്കും.

 

 

ADVERTISEMENT
error: Content is protected !!