എളവള്ളി ഗ്രാമപഞ്ചായത്ത്, കൃഷിഭവന്, ചിറ്റാട്ടുകര – എളവള്ളി സഹകരണ ബാങ്കുകള്‍, കുടുംബശ്രീ, ജലനിധി, പാടശേഖര സമിതകള്‍ തുടങ്ങിയവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ഞാറ്റുവേല ചന്തയ്ക്കാണ് സമാപനമായത്. പഞ്ചായത്ത് കോമ്പൗണ്ടില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.യു സരിത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അശോകന് മൂക്കോല, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാരായ എന്‍.ബി ജയ, സനില്‍ കുത്തത്തുള്ളി, ചിത്ര രതീഷ്, പഞ്ചായത്ത് അംഗങ്ങളായ ലിസി വര്‍ഗ്ഗീസ്, രാജി മണികണ്ഠന്, എളവള്ളി, ചിറ്റാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റുമാരായ , ആര് .എ അബ്ദുള്‍ ഹക്കിം,കെ.പി രാജു ,കുടുംബശ്രീ ചെയര്‍പേഴ്സണ്‍ എം.ജി പ്രശാന്തി, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.ജി സുബിദാസ് , കൃഷി ഓഫീസര്‍ എന്‍.ടി.ഫ്രെഡി എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക ക്വിസ് മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ , സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അംങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ മേഖല പ്രവര്‍ത്തകര്‍, വായനശാല , ക്ലബ്ബ് പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പരിപടികളില്‍ പങ്കാളികളായി.



