വ്യത്യസ്തങ്ങളായ നമ്മുടെ കാര്‍ഷിക രീതികള്‍ വളര്‍ത്തികൊണ്ടുവരുവാന്‍ ബന്ധപ്പെട്ടവര്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് എന്‍.കെ.അക്ബര്‍ എം.എല്‍.എ. പറഞ്ഞു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷകസഭയും, ഞാറ്റുവേല ചന്തയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്ക് കെ ജി കരുണാകരമേനോന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സഭയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക സെമിനാര്‍ ഉദ്ഘാടനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വാക്കറ്റ് കെ കെ ഷിബു നിര്‍വഹിച്ചു. ചാവക്കാട് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സബീന പരീത് പദ്ധതി വിശദീകരണം നടത്തി. എസ് എഫ് എ ശ്രീജേഷ്‌നാഥ് വിശദീകരണവും പി ഗോപാലന്‍ മോഡറേറ്ററുമായി. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ധര്‍മ്മന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എച്ച് ആബിദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വക്കറ്റ് ഷംസീറ അഷറഫ്, ബ്ലോക്ക് മെമ്പര്‍മാരായ അബൂബക്കര്‍ കുന്നംകാട്ടയില്‍, വി അപ്പു മാസ്റ്റര്‍ തുടങ്ങി വാര്‍ഡ് മെമ്പര്‍മാരും കൃഷിഭവന്‍ ജീവനക്കാരും കര്‍ഷകരും പങ്കെടുത്തു. പുന്നയൂര്‍ക്കുളം കൃഷിഭവന്‍ ഓഫീസര്‍ നഈമ നൗഷാദ് അലി സ്വാഗതവും,
സഹകരണ ബാങ്ക് സെക്രട്ടറി എ.കെ.സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. കാര്‍ഷിക വിപണന സ്റ്റാളുകളില്‍ നാട്ടിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ വിളവെടുത്ത ഉത്പന്നങ്ങള്‍ വില്‍ക്കുവാനും വാങ്ങുവാനുമുള്ള അവസരവും ഉണ്ടായിരുന്നു.



