ഞമനെങ്ങാട് ഓള്ഡ് എഎല്പിഎസ് സ്കൂളില് ലോക ഭക്ഷ്യ ദിനത്തിനോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു വിവിധയിനം നാടന് പലഹാരങ്ങള് കുട്ടികള് വീട്ടില് നിന്ന് ഉണ്ടാക്കി കൊണ്ടുവന്നു. മേളയുടെ ഉദ്ഘാടനം സ്കൂള് മാനേജര് അഡ്വക്കേറ്റ് കെ എസ് മനോജ് നിര്വഹിച്ചു. പ്രധാനാധ്യാപിക രമാദേവി ടീച്ചര് വീട്ടില് ഉണ്ടാക്കുന്ന ഭക്ഷണങ്ങള് കഴിക്കേണ്ടതിന്റെ ആവശ്യകതയും ജങ്ക്ഫുഡുകള് ആരോഗ്യത്തിന് ബാധിക്കുന്നു എന്ന വിഷയത്തെക്കുറിച്ചും സംസാരിച്ചു.



