24.9 C
Kunnamkulam
Saturday, October 17, 2026
Home Bureaus Perumpilavu ‘എന്റെ ഓണപ്പൂക്കളം എന്റെ പൂക്കളുമായി ‘ പദ്ധതിയുടെ സൗജന്യ തൈ വിതരണം ഞായറാഴ്ച

‘എന്റെ ഓണപ്പൂക്കളം എന്റെ പൂക്കളുമായി ‘ പദ്ധതിയുടെ സൗജന്യ തൈ വിതരണം ഞായറാഴ്ച

30

ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ എന്റെ ഓണപ്പൂക്കളം എന്റെ പൂക്കളുമായി പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ തൈ വിതരണം ഞായറാഴ്ച നടത്തും. വൈകിട്ട് 4.30ന് വായനശാല ഹാളില്‍ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനി വിനു ഉദ്ഘാടനം നിര്‍വ്വഹിക്കും.കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ സംസ്ഥാന സമിതി അംഗവും വായനശാല ഗോള്‍ഡന്‍ മെമ്പറുമായ എ.സി. ഗീവര്‍ മുഖ്യാതിഥിയാക്കും.വായനശാല പ്രസിഡന്റ് ബാബു പി. ജോര്‍ജ്, സെക്രട്ടറി ഡോ. പ്രദീപ് ജേക്കബ്, ട്രഷറര്‍ പി. എസ്. വിനു എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!