യൂണിയന് ഫണ്ടിന്റെയും പി.ടി.എ. ഫണ്ടിന്റെയും വരവ്-ചെലവ് കണക്കുകള് വിദ്യാര്ഥികള്ക്ക് മുന്നില് അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളം എം.ഡി. കോളേജില് കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില് പ്രിന്സിപ്പാളിനെ ഉപരോധിച്ചു. അഞ്ചര മണിക്കൂര് നീണ്ട സമരത്തിനൊടുവില് 2021 മുതലുള്ള യൂണിയന് ഫണ്ടിന്റെയും പി.ടി.എ. ഫണ്ടിന്റെയും വരവ്-ചെലവ് കണക്കുകള് പ്രിന്സിപ്പാള് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മഹാദേവന് കൈമാറി. കെ.എസ്.യു യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായ മഹാദേവന് കെ.പി., ടിജില് തോമസ്, ശുഹാസ്, അമീന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രിന്സിപ്പാളിനെ സമീപിച്ചത്. എന്നാല്, കണക്കുകള് വിദ്യാര്ഥികള്ക്ക് മുന്നില് അവതരിപ്പിക്കാന് സൗകര്യമില്ലെന്ന നിലപാടാണ് പ്രിന്സിപ്പാള് സ്വീകരിച്ചതെന്ന് കെ.എസ്.യു അറിയിച്ചു.വിദ്യാര്ഥികളുടെ അവകാശങ്ങള് ലംഘിക്കുന്ന നിലപാടിനെതിരെ വിദ്യാര്ഥികളെ അണിനിരത്തി പോരാടാന് കെ.എസ്.യു തീരുമാനിക്കുകയായിരുന്നു. കെ.എസ്.യു ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണെന്നും വിദ്യാര്ഥികളുടെ അവകാശങ്ങള് സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും മനസ്സിലാക്കിയ വിദ്യാര്ഥികള് സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയതായി കെ.എസ്.യു വ്യക്തമാക്കി.രാഷ്ട്രീയഭേദമന്യേ വിദ്യാര്ഥികള് സമരത്തില് അണിചേര്ന്നതായും കെ.എസ്.യു അറിയിച്ചു. അഞ്ചര മണിക്കൂര് നീണ്ട സമരത്തിനൊടുവില് യൂണിറ്റ് കമ്മിറ്റി ഉന്നയിച്ച ആവശ്യം പരിഗണിക്കാന് പ്രിന്സിപ്പാള് തയ്യാറായെന്നും 2021 മുതലുള്ള ഫണ്ടുകളുടെ വരവ്-ചെലവ് കണക്കുകള് കൈമാറിയെന്നും സംഘടന വ്യക്തമാക്കി.



