29.2 C
Kunnamkulam
Saturday, October 17, 2026
Home Bureaus Kechery എരനെല്ലൂരില്‍ കണ്ടൈനര്‍ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

എരനെല്ലൂരില്‍ കണ്ടൈനര്‍ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം

34

എരനെല്ലൂരില്‍ കണ്ടൈനര്‍ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. വീടിന്റെ മുന്‍ ഭാഗം തകര്‍ന്നു. എരനെല്ലൂര്‍ കെ. എഫ്.സി ഔട്ട്‌ലെറ്റിന് സമീപം പൊറത്തൂര്‍ തമ്പിയുടെ വീട്ടിലേക്കാണ് കണ്ടൈനര്‍ ഇടിച്ച് കയറിയത്. ശനിയാച്ച പുലര്‍ച്ചെ 12.15 ഓടെയായിരുന്നു അപകടം സംഭവിച്ചത്. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കണ്ടൈനര്‍ ലോറി കൂറ്റന്‍ മാവ് മരത്തിലിടിച്ച ശേഷം വീടിന്റെ ഭിത്തിയും ഗ്രില്ലും തകര്‍ത്ത് ഇടിച്ച് കയറിയത്.കെ.എഫ് സി ഔട്ട് ലെറ്റില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ കാറില്‍ ഇടിക്കാതിരിക്കാന്‍ ലോറി വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് മാവ് മരത്തിലിടിക്കുകയും, മരത്തിന്റെ കടഭാഗം ഉള്‍പ്പെടെ വീടിന്റെ ഭിത്തിയിലും ഗ്രില്ലിലും ഇടിക്കുകയായിരുന്നു. അര്‍ധരാത്രി അപകടം നടന്നതിനാല്‍ ആളപായം ഒഴിവാകുകയായിരുന്നു പകല്‍ സമയങ്ങളില്‍ വീട്ടുകാര്‍ സംസാരിച്ചിരിക്കാറുള്ള വീടിന്റെ മുന്‍ ഭാഗമാണ് തകര്‍ന്നിട്ടുള്ളത്. അപകടത്തില്‍ വാഹനങ്ങളിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടുക്കാര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തി.

 

ADVERTISEMENT
error: Content is protected !!