25.3 C
Kunnamkulam
Friday, October 16, 2026
Home Bureaus Kechery ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’; ദേശാഭിമാനി സെമിനാര്‍ നടത്തി മണലൂര്‍ സിപിഐഎം

‘മാധ്യമങ്ങളുടെ രാഷ്ട്രീയം’; ദേശാഭിമാനി സെമിനാര്‍ നടത്തി മണലൂര്‍ സിപിഐഎം

21

മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ദേശാഭിമാനി സെമിനാര്‍ സംഘടിപ്പിച്ചു. സിപിഐഎം മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വെങ്കിടങ്ങ് മേച്ചേരിപ്പടി അല്‍ബസറ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം സ്വരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിവി ഹരിദാസ് അധ്യക്ഷനായി. മണലൂര്‍ ഏരിയ സെക്രട്ടറി പിഎ രമേശന്‍, കവി ഡോ. സി രാവുണ്ണി, മുരളി ചീരോത്ത്, കെപി ജൂലി, വിജി സുബ്രഹ്‌മണ്യന്‍, എകെ ഹുസൈന്‍, പി ജി സുബിദാസ്, കെ കെ ബാബു,
ഗീത ഭരതന്‍, ഷീജ രാജീവ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!