25.3 C
Kunnamkulam
Friday, October 16, 2026
Home Bureaus Kechery ജന്ദര്‍മന്തര്‍ ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മണലൂര്‍ വെല്‍ഫെയര്‍ പാര്‍ട്ടി

ജന്ദര്‍മന്തര്‍ ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മണലൂര്‍ വെല്‍ഫെയര്‍ പാര്‍ട്ടി

12

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്നും ജനാധിപത്യം തിരിച്ചു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജന്ദര്‍മന്തറില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. കേച്ചേരി സെന്ററില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമം മണ്ഡലം പ്രസിഡണ്ട് ഉമര്‍ മുക്താര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സിദ്ദിഖ് മണലി അധ്യക്ഷനായി. മണ്ഡലം ട്രഷറര്‍ സലാം പാവറട്ടി, ഫസലുറഹ്‌മാന്‍, അബ്ദുല്‍ വാഹിദ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!