ഒക്ടോബര് 23, 24 തീയതികളിലായി കേച്ചേരിയില് നടക്കുന്ന കുന്നംകുളം ഉപജില്ല സ്കൂള് ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. കേച്ചേരി അല് അമീന് ഹയര് സെക്കണ്ടറി സ്കൂളില് നടന്ന ചടങ്ങില് ചൂണ്ടല് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് നിര്വഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്പേര്സണ് സച്ചിന് പ്രകാശ് അധ്യക്ഷനായി പഞ്ചായത്തംഗം അനുഷ ഷാഫര് ,പി.ടി.എ വൈസ് പ്രസിഡണ്ട് പി.കെ മുസ്തഫ, പ്രിന്സിപ്പാള് സുജ ഫ്രാന്സിസ്, പ്രധാന അധ്യാപിക സുമി റോസ് , എ.എ ജാബിര്, ജീസണ് കാക്കശേരി, മക്ബൂല് മോനുട്ടി, ഡോ.സി.എം. ബിജു, ടോം മാര്ട്ടിന് . പബ്ലിസിറ്റി കണ്വീനര് പി.ടി. കിറ്റോ എന്നിവര് സംസാരിച്ചു. ശാസ്ത്ര മേളയുടെ വിവിധ കമ്മിറ്റി കണ്വീനര്മാര് ലോഗോ പ്രകാശനത്തിന് നേതൃത്വം നല്കി.



