കുന്നംകുളം ചേമ്പര്‍ ഓഫ് കോമേഴ്സ് യൂത്ത് വിങ് വാര്‍ഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ജില്ലാ സെക്രട്ടറി നൈസണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് ബിനോയ് അധ്യക്ഷനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം.കെ. പോള്‍സണ്‍, കുന്നംകുളം ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.പി. സാക്സണ്‍, യൂത്ത് വിങ് ജില്ലാ സെക്രട്ടറി ജിനീഷ് തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഗില്‍ബര്‍ട്ട് എസ്. പാറമേല്‍ പ്രസിഡന്റ്, ടി.വി. വിനീത് (സെക്രട്ടറി), ഷെജിന്‍ സി. ചുങ്കത്ത് (ട്രഷറര്‍), സെബു. സി.പി. (വൈസ് പ്രസിഡന്റ്), ജിജു ജോബ്സണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.



