25.4 C
Kunnamkulam
Sunday, July 5, 2026
Home Bureaus Kechery സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി തൈ വിതരണം നടന്നു

സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി തൈ വിതരണം നടന്നു

 

കേരള കര്‍ഷകസംഘം കണ്ടാണിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നസംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി തൈ വിതരണം നടന്നു. സി. പി. ഐ. എം. ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ തൈ വിതരണത്തിന്റെ ഉദ്ഘാടനം, ഡി.വൈ. എഫ്. ഐ. മുന്‍ ജില്ലാസെക്രട്ടറിയും സിപിഐ എം കുന്നംകുളം ഏരിയ കമ്മിറ്റിയംഗവുമായ പി ബി അനൂപ് നിര്‍വഹിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കര്‍ഷകസംഘം കുന്നംകുളം ഏരിയ കമ്മിറ്റി അംഗവുമായ എംപി സജീപ് അധ്യക്ഷനായി.സിപിഐഎം കണ്ടാണശ്ശേരി ലോക്കല്‍ സെക്രട്ടറി എം വി സന്തോഷ് കര്‍ഷകസംഘം മേഖലാ സെക്രട്ടറി വി കെ ദാസന്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പിഎം സുധീര്‍, യു എം ഗോപകുമാര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രമീത സജീവന്‍,കര്‍ഷകസംഘം മേഖലാ ഭാരവാഹി വി വി സത്യന്‍, ഡിവൈഎഫ്‌ഐ കണ്ടാണശ്ശേരി മേഖലാ സെക്രട്ടറി വി എ അരുണ്‍ കര്‍ഷക സംഘം മേഖല കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!