29.2 C
Kunnamkulam
Saturday, October 17, 2026
Home Bureaus Perumpilavu വായന മാസാചരണത്തോടനുബന്ധിച്ചു ഒരുക്കിയ പുസ്തക വണ്ടി ശ്രദ്ദേയമായി

വായന മാസാചരണത്തോടനുബന്ധിച്ചു ഒരുക്കിയ പുസ്തക വണ്ടി ശ്രദ്ദേയമായി

63

 

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് & സെന്റ് സിറിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കുട്ടികളിലെ വായന വളര്‍ത്താനും വായനയോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിക്കാനും വായനയിലൂടെ അറിവിന്റെ പുതിയ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിനും വേണ്ടി വായനാ വണ്ടി തയ്യാറാക്കിയത്. നിറയെ പുസ്തകങ്ങളുമായി എത്തിയ വണ്ടി പ്രധാനാധ്യാപക ജെന്‍സി ടീച്ചര്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. സീമ ടീച്ചര്‍, ഷെയര്‍ലി ടീച്ചര്‍ മറ്റു അധ്യാപകരും ചേര്‍ന്ന് വായനവണ്ടി കുട്ടികള്‍ക്കായി തുറന്നു നല്‍കി. അധ്യാപകരായ ഫെമിത ടീച്ചര്‍, സൗമ്യ ടീച്ചര്‍, സാം മാസ്റ്റര്‍, അനുജ ടീച്ചര്‍, മറിന ടീച്ചര്‍, അലന്‍ മാസ്റ്റര്‍, ഫ്യൂജിന്‍ മാസ്റ്റര്‍ മറ്റു അധ്യാപകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് വായനാ വണ്ടിയിലൂടെ ലഭിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പ് മത്സരവും, കയ്യെഴുത്തു മാസിക രചന മത്സരവും സംഘടിപ്പിച്ചു.

ADVERTISEMENT
error: Content is protected !!