26 C
Kunnamkulam
Monday, July 6, 2026
Home Bureaus Kunnamkulam വിദ്യാർത്ഥികൾക്ക് കെ.എം മാണി എക്‌സലൻസ് അവാർഡ് വിതരണം ചെയ്തു

വിദ്യാർത്ഥികൾക്ക് കെ.എം മാണി എക്‌സലൻസ് അവാർഡ് വിതരണം ചെയ്തു

 

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കെ എം മാണി എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത്, സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കമ്മീഷന്‍ അംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി അംഗം കെ ബി ബജീഷ് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ യൂത്ത് ഫ്രണ്ട് ജിയോ ജോസഫ്, പാലക്കാട് ജില്ലാ പ്രസിഡന്റ് ജോഷ്വാ രാജു, എന്‍ ജെ ജയ്‌മോന്‍, സി എഫ് റോബിന്‍ മാസ്റ്റര്‍, വി കെ സുമന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിദ്യാര്‍ത്ഥി കര്‍ഷകന്‍ കെ ബി അഭയദേവ്, നാഷണല്‍ ലെവല്‍ വുഡ്‌ബോള്‍ വിന്നര്‍ ജോയല്‍ മാത്യു ജയമോന്‍, യുവകര്‍ഷകന്‍ കെ ബി ബജീഷ്, മികച്ച നെല്‍ കര്‍ഷകന്‍ എ ഐ കൃഷ്ണന്‍കുട്ടി എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. ഷൈല ഹരിദാസ് രചിച്ച നോവല്‍ – ഓട്ടിസം, പ്രകാശനം ചെയ്തു.

ADVERTISEMENT
error: Content is protected !!