25.2 C
Kunnamkulam
Saturday, October 17, 2026
Home Bureaus Kunnamkulam മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: രക്ഷപ്പെട്ട പ്രതി മുത്തു പോലീസ് കസ്റ്റഡിയിൽ

മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: രക്ഷപ്പെട്ട പ്രതി മുത്തു പോലീസ് കസ്റ്റഡിയിൽ

136

 

കുന്നംകുളം പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയും നിലവില്‍ പെരുമ്പിലാവ് ആനക്കല്ലില്‍ താമസക്കാരനുമായ ഇരുപത്തിയൊന്‍പത് വയസ്സുള്ള മുത്തുവാണ് പിടിയിലായത്. സ്വന്തം മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, തുടര്‍ന്ന് സ്വയം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍. തിങ്കളാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ പെരുമ്പിലാവിലെ വീടിന് സമീപത്ത് വെച്ചാണ് കുന്നംകുളം പോലീസ് ഇയാളെ വീണ്ടും പിടികൂടിയത്.

ADVERTISEMENT
error: Content is protected !!