27.8 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Chavakkad ഭീമന്‍ തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തി

ഭീമന്‍ തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തി

ചാവക്കാട് തിരുവത്ര പുത്തന്‍കടപ്പുറം ചീനുച്ചുവട് പടിഞ്ഞാറു ഭാഗത്ത് ഭീമന്‍ തിമിംഗലത്തെ ചത്ത നിലയില്‍ കണ്ടെത്തി. ഏതാണ്ട് 25 അടിയോളം നീളമുള്ള തിമിംഗലമാണ് പൂര്‍ണ്ണമായും അഴുകിയ നിലയില്‍ കരയ്ക്കടിഞ്ഞത്. പ്രദേശത്താകെ കടുത്ത ദുര്‍ഗന്ധം വമിക്കുന്നുണ്ട്. അടുത്തിടെയായി ഈ മേഖലയില്‍ തിമിംഗലം ഉള്‍പ്പെടെയുള്ള കടല്‍ജീവികള്‍ ചത്ത നിലയില്‍ കരയ്ക്കടിയുന്നത് പതിവാകുന്നത് തീരദേശവാസികളില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. വിവരമറിഞ്ഞ് ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ. എച്ച്. അക്ബര്‍, വാര്‍ഡ് കൗണ്‍സിലര്‍ തനുജ ഷാഫി, നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. തിമിംഗലത്തിന്റെ ജഡം ഉടന്‍ തന്നെ തീരത്ത് സംസ്‌കരിക്കാനുള്ള തീവ്രശ്രമത്തിലാണ് നഗരസഭയും ആരോഗ്യവകുപ്പും.

 

ADVERTISEMENT
error: Content is protected !!